നാലു വയസ്സുകാരിയായ മകളോട് സ്നേഹ കൂടുതൽ തോന്നുമ്പോൾ മടിയിൽ പിടിച്ചിരുത്തും... സിഗററ്റ് കൊണ്ട് കുത്തി ദേഹമാസകലം പൊള്ളലേല്‍പ്പിക്കും; നാടകകാരനായ അച്ഛനെ പൊക്കിയപ്പോൾ പുറത്ത് വരുന്നത് ക്രൂരമായ സ്‌നേഹപ്രകടന കഥകൾ

കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ശരീരത്തില്‍ പല ഭാഗത്തുമായി നിരവധി പൊള്ളലേറ്റ പാടുകള്‍ കണ്ടതിനേത്തുടര്‍ന്ന് കാര്യം അന്വേഷിച്ചപ്പോയാണ് സംഭവം പുറത്താകുന്നത്. അച്ഛന്‍ പൊള്ളിക്കുന്നതാണെന്ന ഞെട്ടിക്കുന്ന മറുപടിയാണ് കുട്ടി പറഞ്ഞത്. യോഗ എന്ന നാലു വയസ്സുകാരിയേയാണ് അച്ഛന്‍ ശശി സിഗററ്റ് കൊണ്ട് പൊള്ളിക്കുകയും മര്‍ദിക്കുകയും ചെയതിരുന്നത്.
അയല്‍ക്കാരാണ് ഇത് കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ശശിയും ഗൗരിയും നാടക അഭിനേതാക്കളാണ്. ഇവര്‍ക്ക് നാടകമുള്ള സമയത്ത് അയല്‍ക്കാരാണ് യോഗയെ നോക്കിയിരുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മദ്യപിച്ചെത്തുന്ന അച്ഛന്റെ ക്രൂരമായ സ്‌നേഹപ്രകടനമാണിതെന്ന് മനസ്സിലായി.
സ്‌നേഹത്തോടെ വിളിച്ച് മടിയിലിരുത്തിയ ശേഷം സിഗററ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിക്കും. പേടിച്ച് ചെല്ലാതിരുന്നാല്‍ മര്‍ദിക്കുകയും ചെയ്യും. അയല്‍ക്കാര്‍ മദര്‍ സംഘത്തിനും പോലീസിനും പരാതി നല്‍കി. ശശിയെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha