ഉത്തര്‍പ്രദേശിൽ ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു ; രണ്ട് പേർ ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു. ഉന്നാവോയിലെ സിന്‍ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ് നാടിനെ നടുക്കിയ സംഭവം. ഫാക്ടറി തൊഴിലാളികളായ ആശിഷ്, ഭജന്‍ലാല്‍, ഹാറൂണ്‍ എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ ഹരിരാം,അഖിലേഷ് എന്നിവരെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെയിന്റില്‍ നിറം കലര്‍ത്തുന്ന ടാങ്കിന്റെ അറ്റകുറ്റ പണികള്‍ക്കായി ഇറങ്ങിയതായിരുന്നു മരിച്ച മൂന്ന് പേരും. പെട്ടെന്ന് ടാങ്കില്‍ വിഷവാതകം പരക്കുകയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഹരിരാമും അഖിലേഷും. എന്നാല്‍ ഇവര്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു.
മലിന ജലത്തില്‍ നിന്ന് ഉയര്‍ന്ന വിഷ വാതകമാണ് മരണത്തിനിടയാക്കിയത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് അഞ്ചു പേരെയും പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























