വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍; മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയര്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നല്‍കി

വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയര്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
യുഎസ് കേന്ദ്രമാക്കിയുള്ള വെല്‍സ് ഫാര്‍ഗോ ട്രസ്റ്റ് സര്‍വീസസ്, യുഎഇ കേന്ദ്രമാക്കിയുള്ള ദുബായ് എയറോസ്‌പേസ് എന്റര്‍െ്രെപസ് (ഡിഎഇ) എന്നീ വിമാന കമ്പനികളാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വിമാനങ്ങള്‍ പാട്ടത്തിനു നല്‍കിയതിലുള്ള കുടിശിക അടയ്ക്കാത്തതിലാണ് നോട്ടിസെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമാണ് എയര്‍ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. വായ്പയും കുടിശികയും തിരിച്ചടയ്ക്കുന്നതിനായി ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യ സമയം ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇതിനെ കുറിച്ചു പ്രതികരിക്കാന്‍ വിമാന കമ്പനികളും ബാങ്കുകളും തയാറായില്ല.
അതേസമയം, എയര്‍ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍ക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha
























