ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























