സീലീംഗ്ഫാനില്‍ തൂങ്ങിയ നിലയില്‍ സഹോദരങ്ങൾ... ബാക്കിയുള്ളവർ കിടക്കയിലും... ദുരൂഹ മരണങ്ങളുടെ കുരുക്കഴിക്കാനാകാതെ പോലീസ്

ഒരു അപ്പാര്‍ട്ട്‌മെന്റിലെ ഏഴു പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റാഞ്ചിയിലാണ് സംഭവം. ഒരു പ്രമുഖ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപക് കുമാര്‍ ഝാ എന്നയാളും മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും സഹോദരനുമാണ് മരണമടഞ്ഞത്. വാടകവീട്ടിലെ സീലീംഗ്ഫാനില്‍ തൂങ്ങിയ നിലയില്‍ സഹോദരങ്ങളൂടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
40 കാരനായ ദീപക് ഝാ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വന്‍ കടത്തിലായി പോകുകയായിരുന്നു. ഇയാളുടെ 30 വയസ്സുള്ള സഹോദരനാകട്ടെ തൊഴില്‍രഹിതനുമായിരുന്നു. മറ്റുള്ളവരുടെ മൃതദേഹം കിടന്നിരുന്നത് കിടക്കയിലായിരുന്നു. ഝായുടെ മകനും മകളും മരണമടഞ്ഞവരില്‍ ഉണ്ട്.
അതേസമയം ആത്മഹത്യാകുറിപ്പ് പോലെ മരണത്തിന് എന്തെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പതിവായി ദീപക് ഝായുടെ മകളെ കൊണ്ടുപോകാന്‍ സ്‌കൂള്‍ വാന്‍ വീടിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി ഇറങ്ങി നോക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ വാതിലില്‍ എത്തി പല തവണ ഹോണടിച്ചിട്ടും ആരും ഇറങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി വാനില്‍ നിന്നും ഇറങ്ങി വീടിന്റെ വാതിലില്‍ മുട്ടിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























