അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും ; ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് നരേന്ദ്ര മോദി

തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം ആഴത്തില്‍ വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയല്‍ രാജ്യങ്ങളുടെ സമാധാനവും വികസനവുമാണ് തന്റെ ദര്‍ശനം. അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് ഇമ്രാന്‍ ഖാന്‍ നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കും. രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനെ സഹായിക്കു. അതിനാല്‍ അവയെ ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























