കാറില്‍ പിന്തുടര്‍ന്ന് കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് യുവാക്കള്‍ പിടിയിലായത്.
സേലത്ത് നിന്ന് വിമാനത്തില്‍ ചെന്നൈയിലെത്തിയ പളനിസാമി ഗ്രീന്‍ വെയിസ് റോഡിലെ ഔദ്യോഗിക വസതിയിലേക്കു പോകുന്നതിനിടെ ഇവര്‍ കാറില്‍ പിന്തുടര്‍ന്ന് എത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിന് പിന്നാലെയെത്തിയ നാല്‍വര്‍ സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്കു കാര്‍ ഓടിച്ചു കയറ്റിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.
മുഖ്യമന്ത്രി കരുണാനിധിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോവുകയാണെന്നു കരുതിയാണു പിന്തുടര്‍ന്നതെന്നും, മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടര്‍ന്ന് എത്തിയാല്‍ അനായാസം ആശുപത്രിയില്‍ പ്രവേശിച്ചു കലൈജ്ഞറെ കാണാമെന്നു കരുതിയെന്നുമാണ് സംഘത്തിന്റെ വിശദീകരണം. ഇവര്‍ക്കു മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























