ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് ; രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി

പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുല്‍ ഗാന്ധിക്ക് ഒരു ഭാര്യയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി സാധ്വി പ്രാചി. ഗോരഖ്‌പൂരിലെ പ്രസിദ്ധമായ ഗോരഖ്നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാധ്വി.
'ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കിലും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്'എന്ന് സാധ്വി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളെ അപമാനിക്കുക എന്നത് സാധ്വിയെ പോലുള്ള ആളുകളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. സത്യമെന്തെന്നാല്‍ അവര്‍ നിലനില്‍ക്കുന്നതു തന്നെ ഇത്തരം തരംതാഴ‌്‌ന്ന പ്രസ്‌താവനകളിലൂടെയാണ് എന്നതാണ്' എന്ന് യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha
























