ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം 66കാരന്റെ അസ്ഥിക്ക് പിടിച്ചു... പ്രിയതമനെ ഒന്ന് നേരിൽ കാണാൻ കടൽ കടന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ കുടുങ്ങിഎന്ന ഫോൺ വിളി; രക്ഷിക്കാനായി ലക്ഷങ്ങൾ വാരിയെറിഞ്ഞപ്പോൾ ജൂവലറി ഉടമയായ ജെന്നിയ്ക്ക് സംഭവിച്ചത് മറ്റൊന്ന്...

ഗുരുഗ്രാം സ്വദേശിയായ വ്യക്തിയാണ് ഫെയ്‌സ്ബുക്ക് കാമുകിയുടെ ചതിയില്‍പ്പെട്ടത്. ലണ്ടന്‍ സ്വദേശിയായ ജെന്നി ആന്‍ഡേഴ്‌സണ്‍ എന്ന യുവതിയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. പിന്നീടിത് പ്രണയമായി വളര്‍ന്നു. തുടര്‍ന്ന് കാമുകനെ കാണാന്‍ ഇന്ത്യയിലേയ്‌ക്കെത്തുകയാണെന്നും അറിയിച്ചു. കാമുകിക്കു വേണ്ടി കാത്തിരിക്കുന്നതിനിടെ താന്‍ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്ന് ജെന്നിയുടെ സന്ദേശം വന്നു.
ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പണം വേണമെന്നു പറഞ്ഞു. തന്റെ അക്കൗണ്ടിലുണ്ടായതും കടം വാങ്ങിയതുമായ പണം ചേര്‍ത്ത് 35 ലഷം രൂപ അവരുടെ അക്കൗണ്ടിലേയ്ക്കിട്ടു. ജൂവലറി ഉടമയാണെന്നാണ് ജെന്നി പറഞ്ഞിരുന്നത്.
പിന്നീട് ഇവരുടെ വിവരമൊന്നുമില്ലാതെ വന്നപ്പോഴാണ് പറ്റിക്കപ്പെട്ടതായറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























