സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

72ാമത് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ആപ്പിലാണ് ജനങ്ങള്‍ക്ക് തങ്ങളുടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ നിങ്ങളില്‍ നിന്നും ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ട്വിറ്ററില്‍ പോസ്റ്റിട്ടതിനു ശേഷം സെക്കന്റുകള്‍ക്കുള്ളില്‍ കമന്റുകള്‍ കൊണ്ട് നിറയുകയായിരുന്നു.
https://www.facebook.com/Malayalivartha
























