ആൾകൂട്ടം നോക്കിനിൽക്കെ കുര്‍ള റെയില്‍വെ സ്‌റ്റേഷൻ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; ട്രാക്കിലേയ്ക്ക് ചാടിയിറങ്ങി യാത്രക്കാർ... പിന്നീട് സംഭവിച്ചത്

കുടുംബ കലഹത്തെ തുടര്‍ന്ന് കുര്‍ള റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈ സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍ സ്‌റ്റേഷനിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. ട്രെയിന്‍ കുര്‍ള സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്ബാണ് ഇയാള്‍ ട്രാക്കിലേക്ക് ഇറങ്ങി കിടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ ഉടന്‍ തന്നെ ട്രാക്കിലിറങ്ങി ഇയാളെ പിടിച്ചുകയറ്റുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു.
അതേസമയം, ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൗണ്‍സിലിംഗിന് ശേഷം സുരക്ഷിതമായി വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























