ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍

ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി വഴിയില്‍ വച്ച് പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം ഗ്രാമത്തിലാണ് സംഭവം.
മുളയില്‍ കുട്ട കെട്ടിത്തൂക്കി അതിലിരുത്തിയാണ് 22 കാരിയായ ജിദ്ദമ്മയെ ആംബുലന്‍സിനടുത്തെത്തിച്ചത്. എന്നാല്‍ വഴിയക്കു വെച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയുമായിരുന്നു. ഈ ഗ്രാമത്തില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ നടന്നാൽ മാത്രമേ ആംബുലന്‍സ് ലഭിക്കുകയുളളൂ. എന്നാല്‍ ആംബുലന്‍സിന് അരികിലെത്തിയപ്പോഴെയ്ക്കും കുഞ്ഞ് മരിച്ചിരുന്നു. അമിത രക്തസ്രാവം സംഭവിച്ച ജിദ്ദമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയനഗരം ഗ്രാമത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവര്‍ക്ക് മതിയായ ആശുപത്രി സൗകര്യങ്ങളോ റോഡുകളോ വാഹനസൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























