ഡല്‍ഹി മെട്രോ സ്റ്റേഷൻ വെള്ളത്തിലായി; ഉത്‌ഘാടനം നടത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ പേമാരി വിതച്ചത് വൻ നാശനഷ്ടം

ഉത്‌ഘാടനം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹി മെട്രോ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി. ലജ്പത് നഗറിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷനാണ് കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായത്.
കനത്ത മഴയെ തുടര്‍ന്ന് സ്‌റ്റേഷന്റെ പ്രവേശനകവാടമുള്‍പ്പെടെ വെള്ളത്തിലാവുകയായിരുന്നു. പ്രവേശന കവാടത്തിന്റെ ഭാഗത്താണ് കൂടുതലും വെള്ളം കയറിയത്. ആഗസ്റ്റ് ആദ്യം സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സ്‌റ്റേഷനിലുണ്ടായ കേടുപാടുകള്‍ തീര്‍ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂലായ് 29 ന് അര്‍ദ്ധരാത്രി പെയ്ത കനത്ത മഴയില്‍ മെട്രോയ്ക്ക് അടുത്തുള്ള റിങ്ങ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും അവിടെ നിന്നുള്ള വെള്ളം ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷന്റെ മൂന്നാം ഗെയ്റ്റ് വഴി സ്റ്റേഷനിലേയ്ക്ക് കയറുകയുമായിരുന്നു. തുടര്‍ന്ന് പ്രവേശന കവാടവും നടപാതയും വെള്ളത്തില്‍ മുങ്ങി. പര്യാപ്തമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളം കയറി ഗെയ്റ്റിനു സമീപമുള്ള ഭാഗം പൊളിഞ്ഞു പോകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























