ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു

ട്രാന്‍സ്‌ജെന്‍ഡറുകളെ അദര്‍ പീപ്പീള്‍സ് എന്ന് വിശേഷിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു.മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് വിവാദപരാമര്‍ശം ഉണ്ടായത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരെ അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ച മനേക ഗാന്ധി പരിഹാസ ചിരിയോടെയാണ് ലൈഗികതൊഴിലാളികളെക്കുറിച്ച് സംസാരിച്ചത് മേനകാഗാന്ധിയുടെ പ്രസംഗം കേട്ട ഭരണപക്ഷ എം.പിമാര്‍ ഡസ്‌കില്‍ കൈയടിച്ച് ചിരിക്കുകയും ചെയ്തു.
തന്റെ പ്രസംഗത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും പൊതുസമൂഹത്തില്‍നിന്നും പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്. അറിവില്ലായ്മമൂലമുണ്ടായ പരാമര്‍ശമാണെന്നും അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ചതെന്നും ക്ഷമ ചോദിക്കുന്നുവെന്നും മനേക ഗാന്ധി പറഞ്ഞു.
ഈ ബില്‍ മനുഷ്യകടത്തില്‍ ഉള്‍പ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ് ലൈംഗികതൊഴിലാളികളെ ഇതില്‍പെടുത്താനാവില്ല. അവന്റെയോ അവളുടെയോ അതായത് മറ്റുള്ളവരുടെയോ പ്രശ്‌നങ്ങള്‍ക്ക് ആരെയും കുറ്റം പറയാനുംകഴിയില്ല. അതുകൊണ്ട് ഈ ബില്‍ ലൈഗിക തൊഴിലാളികളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്
https://www.facebook.com/Malayalivartha
























