അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം; വിവാദങ്ങള്‍ പ്രതിപക്ഷത്തിന്റെ കളിയെന്ന് അമിത് ഷാ

അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പൗരത്വ റജിസ്റ്റര്‍ വിവാദം സംബന്ധിച്ചു രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ അമിത് ഷായുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ ആരോപണം. റജിസ്റ്റര്‍ നടപടികള്‍ ആരംഭിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും വിവാദങ്ങള്‍ പ്രതിപക്ഷത്തിന്റെ കളിയാണെന്നു ഷാ വ്യക്തമാക്കി.
അതേസമയം, പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാനദണ്ഡം കൊണ്ടുവരണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൗരത്വ റജിസ്റ്ററിന്റെ കരട് മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതെന്നും അതിനാല്‍ നടപടിയെടുക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. അടുത്തമാസം 16നു മുമ്പ് വിശദമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























