കുമ്മനം ഉടന്‍ കേരളത്തിലേക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, അങ്ങനൊരു രീതിയല്ല ബിജെപിയുടേതെന്നും ശ്രീധരന്‍ പിള്ള

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉടന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നു പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.രാമന്‍പിള്ള, പി.പി.മുകുന്ദന്‍ എന്നിവരെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംഘപരിവാറിന്റെ ആവശ്യപ്രകാരമാണു താന്‍ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തത്. മാറാട് കൂട്ടക്കൊലയ്ക്കുശേഷം സമാധാനമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതും ആര്‍എസ്എസ് നിലപാടനുസരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























