കരുണാനിധിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ബുള്ളറ്റിന്‍; രജനീകാന്തൂം രാഹൂല്‍ ഗാന്ധിയും സന്ദര്‍ശിച്ചു

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുമെന്നും ആശുപത്രി അറിയിച്ചു. കരുണാനിധിയെ കാണാന്‍ സൂപ്പര്‍താരം രജനീകാന്ത് ആശുപത്രിയിലെത്തി. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു.
വൈകിട്ട് 4.10 നാണു രാഹുലിന്റെ വാഹനവ്യൂഹം ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും മഴ തോര്‍ന്നു തുടങ്ങിയിരുന്നു. എം.കെ.സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്.തിരുനാവുക്കരശ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

https://www.facebook.com/Malayalivartha
























