സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് പുനഃപരിശോധന ഹരജിയുമായി പരമോന്നത കോടതിയെ സമീപിച്ചത്. ഏപ്രില്‍ 19ന്റെ സുപ്രീംകോടതി വിധിയില്‍ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ല ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്താന്‍പോലും തയാറാകാതെ വിധി പുറപ്പെടുവിച്ചതിലൂടെ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.&ിയുെ;സുപ്രീംകോടതി നേരത്തേ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നും തിരിച്ചുവിളിക്കണമെന്നുമായിരുന്നുഹരജിയിലെ ആവശ്യം
ഏപ്രില്‍ 19ന് പുറപ്പെടുവിച്ച വിവാദ വിധിയില്‍ ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി മരണവുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകാവുന്ന നിയമനടപടികള്‍ക്കും എന്നെന്നേക്കുമായി തടയിട്ടിരുന്നു. മഹാരാഷ്ട്ര പൊലീസ് രേഖാമൂലം നല്‍കിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. 2014 ഡിസംബര്‍ ഒന്നിനാണ് ബി.എച്ച് ലോയ മരിച്ചത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയായിരുന്നു ലോയ. അമിത് ഷാക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനാല്‍ ലോയ രാഷ്ട്രീയക്കാര്‍ക്ക് അനഭിമതനായിരുന്നു
ലോയ മരിച്ച് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 നവംബര്‍ 20ന് കാരവന്‍ മാഗസിനില്‍ ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളില്‍ സംശയമുന്നയിച്ചുകൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ദുരൂഹത വെളിച്ചത്തു വന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജഡ്ജി ലോയ വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് പിതാവ് ഹര്‍കിഷന്‍ ലോയ, സഹോദരി ഡോ. അനുരാധ ബിയാനി, സഹോദരി പുത്രി നുപുര്‍ ബാലപ്രസാദ് ബിയാനി, സുഹൃത്തും അഭിഭാഷകനുമായ ഉദയ് ഗവാരെ എന്നിവര്‍ കാരവന് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജിയില്‍ അനുകൂല വിധിക്ക് അന്നത്തെ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപയും സ്വത്തും ജഡ്ജി ലോയക്ക് വാഗ്ദാനം ചെയ്‌തെന്നും കാരവാന്‍ ലേഖനത്തില്‍ പറയുന്നു. മാത്രമല്ല, അനുകൂല വിധി നല്‍കുന്ന ദിവസം ജനശ്രദ്ധ തിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മറ്റൊരു പ്രധാന വാര്‍ത്ത &ിയുെ;ഇട്ടുകൊടുക്കാമെന്ന ഉറപ്പും നല്‍കിയിരുന്നുവത്രെ. എന്നാല്‍ ന്യായമല്ലാത്ത കാര്യത്തിന് കൂട്ടുനില്‍ക്കുകയില്ലെന്നും ന്യയാധിപ പദവി രാജിവെച്ച് നാട്ടില്‍ കൃഷിക്കാരനായി കഴിയുമെന്നും ജഡ്ജി ലോയ സുഹൃത്ത് ഉദയ് ഗവാരെയോട് പറഞ്ഞിരുന്നു.
അതിനിടെയാണ് സുഹൃത്തായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീകാന്ത് കുല്‍ക്കര്‍ണി, എസ്.എം മോദക്, വി.സി ബാര്‍ദെ, രൂപേഷ് രാതി എന്നീ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലോയ നാഗ്പൂരിലെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാതിരുന്ന ലോയയെ കുടെ ഉണ്ടായിരുന്ന രണ്ടുപേര്‍ നിര്‍ബന്ധിച്ചാണ് വിവാഹചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 2014 നവംബര്‍ 30 ന് ലോയ അവസാനമായി ഭാര്യയോട് സംസാരിച്ചു. ഡിസംബര്‍ ഒന്നിന് ലോയ ഹൃദയാഘാതം മുലം മരിച്ചുവെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ലാത്തൂരിലേക്ക് കൊണ്ടുപോയെന്നും സഹോദരിക്ക് ഫോണ്‍ സന്ദേശം ലഭിച്ചു.നാഗ്പൂരില്‍ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ ഓട്ടോയില്‍ ദാന്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നാഗ്പുരിലെ മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റിയെന്നും കൂടെയുണ്ടായിരുന്നു ജഡ്ജിമാര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ലോയ മരിച്ചിരുന്നു. ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ജഡ്ജിമാരുടെ പെരുമാറ്റത്തിലും കുടുംബാംഗങ്ങള്‍ സംശയമുന്നയിച്ചു.
ജഡ്ജി ലോയക്കു മുമ്പ് സൊഹ്‌റാബുദ്ദീന്‍, പ്രജാപതി കേസില്‍ വാദം കേട്ട ജഡ്ജി ജെ.ടി. ഉട്പടിനെ പുണെ ജില്ല ജഡ്ജിയായി സ്ഥലം മാറ്റിയാണ് ലോയയെ നിയമിച്ചത്. അമിത് ഷാ അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധം പിടിച്ചതാണ് ഉട്പടിന്റെ സ്ഥലം മാറ്റത്തിനിട വരുത്തിയത്. പിന്നീട് വന്ന ലോയ, അമിത് ഷാക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവു നല്‍കിയെങ്കിലും കേസ് നടക്കുന്ന ദിവസം അമിത് ഷാ മുംബൈയില്‍ ഉണ്ടാകുന്ന പക്ഷം ഹാജരാകണമെന്ന നിബന്ധനവെച്ചിരുന്നു. അത് ലംഘിക്കപ്പെട്ടതോടെ ലോയയും നിലപാട് കടുപ്പിച്ചു.
ലോയയുടെ മരണശേഷം നിയമിതനായ ജഡ്ജി എസ്.ജെ. ശര്‍മ അമിത് ഷാ അടക്കം 15 പേരെ കേസില്‍നിന്ന് ഒഴിവാക്കി വിധി പുറപ്പെടുവിച്ചു. മാത്രമല്ല, തന്റെ മുന്‍ഗാമിയുടെ മരണം വിവാദമായിരിക്കെ കേസിലെ വിചാരണ റിപ്പോര്‍ട്ട്് ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ലോയയുടെ മരണത്തില്‍ ദുരൂഹതയേറി. മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു.
ഇതിനിടെ, തനിക്കോ അമ്മക്കോ സഹോദരിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ജസ്റ്റിസ് മോഹിത് ഷാ ആയിരിക്കുമെന്ന് ലോയയുടെ മകന്‍ അനൂജ് എഴുതിയ കത്ത് ഡോ. അനുരാധ ബിയാനിയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. എന്നാല്‍ അച്ഛന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും ഹൃദയാഘാതത്തെ തുടര്‍ന്നുതന്നെയാണ് അച്ഛന്‍ മരിച്ചതെന്ന് പിന്നീട് ബോധ്യമായെന്നും ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അനൂജ് പറഞ്ഞു. ഇത് സമ്മര്‍ദ്ദം മൂലമാണെന്ന് അനൂജിന്റെ അമ്മാവന്‍ വിശദീകരിച്ചത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി
ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏല്‍പ്പിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തോടെ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന കേസില്‍ രണ്ടു തവണ വാദം കേട്ട ജസ്റ്റിസ് അരുണ്‍മിശ്ര കേസില്‍ നിന്ന് പിന്‍മാറി. പിന്നീടാണ് കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെത്തുന്നത്. എന്നാല്‍ ലോയയുടെ മരണത്തിന് ദുരൂഹതയില്ലെന്നും സഹജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























