ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. കൊല്ലഗല്‍സത്യമംഗലം സംസ്ഥാന പാത 38 കടന്നുപോകുന്ന എം.എം ഹില്‍സ്, മേക്കദത്തു വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് കടന്നുപോകുന്ന കാവേരി വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്താനാണ് കര്‍ണാടക വനംവകുപ്പ് ശ്രമം.
ബന്ദിപ്പൂരില്‍ രാത്രികാല യാത്രനിരോധനം ഏര്‍പ്പെടുത്തിയ ശേഷം വാഹനമിടിച്ചു ചാവുന്ന വന്യജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നതായി വനംവകുപ്പ് കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എം.എം ഹില്‍സ്, കാവേരി വന്യജീവി സങ്കേതങ്ങളില്‍ വാഹനങ്ങളുടെ രാത്രിസഞ്ചാരം തടയാനൊരുങ്ങുന്നത്.
അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞമാസം വനപാതകളിലെ സ്വകാര്യ വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററായി വനംവകുപ്പ് നിജപ്പെടുത്തിയിരുന്നു. എം.എം ഹില്‍സ്, കാവേരി വന്യജീവി സങ്കേതങ്ങളില്‍ രാത്രിയാത്ര നിരോധിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തെ പരിസ്ഥിതി സംഘടനകള്‍ സ്വാഗതംചെയ്തിട്ടുണ്ട്.
രണ്ട് വന്യജീവി സങ്കേതത്തിലും പാതകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ വേഗം കുറക്കാന്‍ സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കും. ഇരു സങ്കേതങ്ങളിലുമായി 30ഓളം ഗ്രാമങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha
























