മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി. കൗണ്‍സിലിങ്ങിന് ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച നിര്‍ദേശം സുപ്രീംകോടതി നല്‍കി.
നേരത്തെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നീറ്റ് പ്രവേശനത്തിന് ബോംബെ താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തിയത്. നീറ്റ് പ്രവേശനപരീക്ഷിയിലെ ചോദ്യപേപ്പറില്‍ ചില ചോദ്യങ്ങള്‍ ശരിയായി അച്ചടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹര്‍ജിയെ തുടര്‍ന്ന് ജസ്റ്റിസുമാരായ ബോബ്‌ദേ, എല്‍. നാഗേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രവേശനത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























