ജോലി വാഗദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം ; നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി

നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോലി വാഗദാനം ചെയ്ത് ഇന്റര്‍വ്യു ഉണ്ടെന്ന വ്യാജേന ഇവരെ ഹോട്ടലിലേക്ക് വിളിക്കുകയും ഇവിടന്ന് ഇവരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ പദ്ധതി ഇടുകയുമായിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ചില പെണ്‍കുട്ടികളെ ഇതിനകം തന്നെ ശ്രീലങ്കയിലേക്ക് കടത്തി. എന്നാൽ അവരെ ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞില്ലെന്ന് ഡിസിഡബ്ലു ചീഫ് സ്വാതി മലിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു ആഴ്ചയില്‍ നടത്തിയ റെയ്ഡുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കടത്തപ്പെട്ട 73 പെണ്‍കുട്ടികളെ ഡി.സി.ഡബ്ല്യൂ രക്ഷപ്പെടുത്തിയത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഒരു യോഗം ചേര്‍ന്ന് ഈ വിഷയം പരിഗണിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ഡിസിഡബ്ല്യ ചീഫ് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha
























