തിരഞ്ഞെടുപ്പു വിജയത്തില്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അനുമോദനം

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ്(പി ടി ഐ) അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അനുമോദനം.
ഇമ്രാന്‍ ഖാന്റെ വിജയത്തില്‍ അനുമോദനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിലും നല്ലതു മാത്രം സംഭവിക്കട്ടെയെന്നും തുര്‍ക്കിഷ് പ്രസിഡന്റ് അറിയിച്ചു.
ഓഗസ്റ്റ് 11 നാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.
https://www.facebook.com/Malayalivartha
























