മെട്രോയില്‍ യാത്രചെയ്യവേ ആലിംഗനത്തില്‍ ഏര്‍പ്പെട്ട യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദിച്ചു

കൊല്‍ക്കത്തയിലെ മെട്രോയില്‍ യാത്രചെയ്യുന്നതിനിടെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദിച്ചതായി റിപ്പോര്‍ട്ട്.
കൊല്‍ക്കത്തയിലെ ഡം ഡം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മെട്രോ യാത്രയ്ക്കിടയില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ദമ്പതികള്‍ ആലിംഗനം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട ഒരു വയോധികനാണ്.
പിന്നാലെ മറ്റൊരു സംഘവും വിമര്‍ശനമുന്നയിച്ചു. ആക്ഷേപങ്ങള്‍ കനത്തതോടെ യുവാവും ശക്തമായി പ്രതികരിച്ചു. അതോടെ എല്ലാവരും യുവാവിനെതിരെ തിരിയുകയായിരുന്നു.
ഡം ഡം സ്‌റ്റേഷനിലിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞു യാത്രക്കാര്‍ ഒച്ചവയ്ക്കുകയായിരുന്നത്രേ.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ രംഗത്തെത്തി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























