ചൈനീസ് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാടുടെ നിര്‍ദേശം

ചൈനയിലെ വിവാദ മരുന്നുകമ്പനി നിര്‍മിച്ച പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഗുണനിലവാര റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ചാങ്ചന്‍ ചാങ്‌ഷെങ് ബയോടെക്‌നോളജി എന്ന കമ്പനി നിര്‍മിച്ച വാക്‌സിനാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യക്കൊപ്പം കംബോഡിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ കയറ്റി അയച്ചിട്ടുണ്ട്. പേവിഷ വാക്‌സിനൊപ്പം ഇതേ കമ്പനിയുടെ ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ഞരമ്പുരോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളും ഗുണനിലവാരം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ ചൈനയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത് അവിടത്തെ ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പേവിഷബാധ നിയന്ത്രണ പദ്ധതിയുടെ കണക്കുപ്രകാരം വര്‍ഷംതോറും ഏകദേശം 20,000 പേര്‍ പേവിഷബാധയേറ്റ് ഇന്ത്യയില്‍ മരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























