ബന്ദിപ്പൂര്‍ വയനാട് ദേശീയപാതയിലെ രാത്രി യാത്ര നിരോധനം നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ബന്ദിപ്പൂര്‍ വയനാട് ദേശീയപാതയിലെ രാത്രി യാത്ര നിരോധനം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കര്‍ണാടക ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. ഒരു കിലോ മീറ്റര്‍ നീളത്തില്‍ നാല് ആകാശപാതകള്‍ നിര്‍മ്മിച്ച് മൃഗങ്ങള്‍ക്ക് അതിന് താഴെ കൂടെ കടന്ന് പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആകാശപാതകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വലിയ വേലികള്‍ നിര്‍മിച്ച് മൃഗങ്ങള്‍ ഹൈവേയിലേക്ക് വരുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഏകദേശം 460 കോടി രൂപ പദ്ധതിക്കായി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കേരളകര്‍ണാടക സര്‍ക്കാറുകള്‍ സംയുക്തമായി ചെലവ് വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. സുപ്രീംകോടതിയിലെ ഇതുസംബന്ധിച്ച കേസില്‍ ഈ റിപ്പോര്‍ട്ട് കൂടി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























