ഇവന്മാരെ കണ്ടാൽ വെറുതെ വിടരുത്... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന യുവാക്കളുടെ വീഡിയോ ഷെയര്‍ ചെയ്ത് ബോളിവുഡ് താരങ്ങളും

മുംബൈയിലെ ഹാര്‍ബര്‍ ലൈനിലായിരുന്നു സംഭവം. ഇവരിലൊരാള്‍ തന്നെ പകര്‍ത്തിയ വീഡിയോയായണ് പ്രചരിക്കുന്നത്. ട്രെയിന്‍ ഒരു സ്‌റ്റേഷനില്‍ വേഗം കുറച്ചപ്പോള്‍ യുവാക്കളിലൊരാള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന ഒരു യാത്രക്കാരന്റെ മൊബൈല്‍ ഫോണും തട്ടിപ്പറിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഇവരെ കണ്ടെത്തണമെന്നാവശ്യവുമായി താരങ്ങളുള്‍പ്പെടെ നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
ഇവന്മാരെ കിട്ടിയാല്‍ കയ്യോടെ പോലീസിലേല്‍പ്പിക്കുക എന്ന മുന്നറിയിപ്പുമായാണ് ബോളിവുഡ് താരങ്ങളുള്‍പ്പെടെ പങ്കുവെയ്ക്കുന്നത്.
ട്രെയിനില്‍ തൂങ്ങി കിടന്ന് ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കുകയും സ്‌റ്റേഷനില്‍ നിന്ന ഒരാളുടെ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിരിക്കുകയാണ് മൂന്നു യുവാക്കള്‍. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























