സ്വര്‍ണത്തിന്റെ ഭാരം കഴുത്തിലെ ഞരമ്പുകളെയും കാഴ്ചശക്തിയെയും ബാധിച്ചു... എങ്കിലും മരണം വരെ സ്വര്‍ണത്തോടും കാറിനോടും ഭ്രമം തീരില്ല; ആറുകോടി രൂപയുടെ പൊന്നുകൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച് ശിവഭക്തരുടെ കണ്ണഞ്ചിപ്പിക്കാൻ ഇക്കുറി ''സ്വര്‍ണ ബാബ''

കാണുന്നവരുടെ കണ്ണുതള്ളുമെങ്കിലും ഇത്രയും തൂക്കമുളള ആഭരണങ്ങള്‍ ധരിക്കുന്നത് സുഖമുള്ള കാര്യമല്ലെന്നും അതിനാല്‍ ഇത്തവണ അധികം ആഭരണശേഖരമുണ്ടായിരിക്കില്ലെന്നും ബാബ സൂചിപ്പിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഭാരം കഴുത്തിലെ ഞരമ്പുകളെയും കാഴ്ചശക്തിയെയും ബാധിച്ചു. യാത്രയുടെ രജതജൂബിലിവര്‍ഷം പ്രമാണിച്ച് ശിവന്റെ ലോക്കറ്റോടു കൂടിയ രണ്ടുകിലോയുടെ ചങ്ങല പോലുള്ള മാലയുണ്ട്. ഈ വര്‍ഷം യാത്ര മതിയാക്കുമെന്നു കോടിക്കണക്കിനു രൂപയുടെ വ്യാപാരം മതിയാക്കി ആത്മീയജീവിതത്തെ പുല്‍കിയ ബാബ കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു.
ആറാംവയസില്‍ ഗുരുകുലത്തില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് ജീവിതമാര്‍ഗം തേടി ഹരിദ്വാറിലേക്കു പോയിരുന്നു. രുദ്രാക്ഷം അടക്കമുളള മുത്തുകള്‍ വിറ്റും നടപ്പാതകളില്‍ തുണിക്കച്ചവടം നടത്തിയുമാണ് അന്നു പട്ടിണി മാറ്റിയത്. ശിപകൃപയാല്‍ പിന്നീട് വന്‍ വളര്‍ച്ചയുണ്ടായതിനാല്‍ എല്ലാം ഭഗവാന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചാണു ഭൗതികജീവിതം മതിയാക്കിയത്.
കഴിഞ്ഞവര്‍ഷം 21 സ്വര്‍ണച്ചെയിന്‍ ഉള്‍പ്പെടെ 14.50 കിലോഗ്രാമിന്റെ ആഭരണമായിരുന്നു ധരിച്ചിരുന്നതെങ്കില്‍ 2016-ല്‍ അതു 12 കിലോഗ്രാമായിരുന്നു. 1972-73-ല്‍ 40 ഗ്രാം ധരിച്ചാണു യാത്ര തുടങ്ങിയത്. ഗംഗാജലം സമാഹരിക്കാനുള്ള തീര്‍ഥയാത്രയിലാണ് ശിവഭക്തരുടെ കണ്ണഞ്ചിപ്പിക്കാൻ ഇക്കുറി ബാബ എത്തുന്നത് ആറുകോടി രൂപയുടെ പൊന്നുകൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച്. മരണം വരെ സ്വര്‍ണത്തോടും കാറിനോടുമുള്ള ഭ്രമം തീരില്ലെന്നു പ്രഖ്യാപിച്ച സുധീര്‍ മക്കര്‍ ബാബയുടെ ശരീരത്തില്‍ 20 കിലോഗ്രാം ആഭരണങ്ങളുണ്ടാകും.
ഒരു ബി.എം.ഡബ്ലു, മൂന്നു ഫോര്‍ച്വൂണര്‍, രണ്ട് ഔഡി, രണ്ട് ഇന്നോവ എന്നീ കാറുകളാണ് അകമ്പടിയായുള്ളത്. 27 ലക്ഷത്തിന്റെ റോളക്‌സ് വാച്ചും ധരിച്ചാണു രാജകീയയാത്ര. പലപ്പോഴും ഹമ്മര്‍, ജാഗര്‍, ലാന്‍ഡ് റോവര്‍ കാറുകളും വാടകയ്‌ക്കെടുക്കാറുണ്ട്. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കോടികള്‍ വിലയുളള അത്യാഡംബരവസതിയാണ് ബാബയ്ക്കുളളത്.
https://www.facebook.com/Malayalivartha

























