എഐഡിഎംകെ എംഎല്‍എ എ.കെ. ബോസ് അന്തരിച്ചു

എഐഡിഎംകെ എംഎല്‍എ എ.കെ. ബോസ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്ന അന്ത്യം. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുപ്രാന്‍കുണ്ഠം എംഎല്‍എയായിരുന്നു ബോസ്. 2016 നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. മൂന്ന് തവണ നിയമസഭാംഗമായിരുന്നു ബോസ്. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി ബോസിനെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























