കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സംയോജിത കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്

ന്യൂഡല്‍ഹി: 2022 ഓടുകൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ രാജ്യത്ത് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത സംയോജിത കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. രാധാമോഹന്‍ സിംഗ് പറഞ്ഞു.
ന്യൂ ഡല്‍ഹിയില്‍ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍മെന്ററി കൂടിയാലോചന സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഹെക്ടര്‍ വരെയുള്ള ചെറിയ കൃഷി ഇടങ്ങളാണ് രാജ്യത്തിന്റെ ഭക്ഷ്യ, പോഷക സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. 23 സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തിനുമായി ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) 45 സംയോജിത കൃഷി സമ്പ്രദായ മാതൃകകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























