ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; പ്രൊഫഷണല്‍ രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ റഷ്യയുടെ ഇടപെടല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫിലിപ്പ് ഹൊവാര്‍ഡ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യയും ബ്രസീലും തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമൂഹ്യവിദഗ്ധന്‍ ഫിലിപ്പ് ഹൊവാര്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല.
സാമൂഹ്യ മാദ്ധ്യമങ്ങളിലെ വൈദേശിക ഇടപെടലിനെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് താന്‍ ഇക്കാര്യം കണ്ടെത്തിയതെന്ന് അമേരിക്കന്‍ സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി യോഗത്തില്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല.
പ്രൊഫഷണല്‍ രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ റഷ്യയുടെ ഇടപെടല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് റഷ്യ അവിഹിത ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സെനറ്റിലെ അംഗങ്ങള്‍ സംശയം ചോദിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഫിലിപ്പ് തയ്യാറായില്ല. പകരം ഉദാഹരണങ്ങള്‍ നിരത്തി തന്റെ വാദം സമര്‍ത്ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
https://www.facebook.com/Malayalivartha

























