30 വര്‍ഷം ഇന്ത്യാ രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച സൈനികനുപോലും ഇന്ത്യന്‍ പൗരത്വമില്ല

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍.ആര്‍.സി) ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിക്കത്തുകയാണ്. 30 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച സൈനികനും ഇതിലുണ്ടെന്ന കാര്യമാണ് ഞെട്ടിക്കുന്നത്. മുഹമ്മദ് ഹഖ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പട്ടികയ്ക്ക് പുറത്താണ്. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരടുപട്ടികയില്‍ നിന്ന് പുറത്തായവരില്‍ ചിലര്‍ മാത്രമാണിവര്‍. ഇവരുള്‍പ്പെടെയുള്ള 40 ലക്ഷം പേരാണ് പൗരത്വത്തിനായി കാത്തിരിക്കുന്നത്. '' 30 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ച സൈനികനാണ് ഞാന്‍. പക്ഷേ, ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ എന്റെ പേരില്ല. രാജ്യത്തെ സേവിക്കേണ്ടത് എന്റെ ചുമതലയാണെന്ന ബോധ്യത്തിലാണ് ഞാന്‍ 30 വര്‍ഷം സേവനമനുഷ്ടിച്ചത്. പട്ടികയില്‍ നിന്ന് പുറത്താക്കിയതില്‍ ദുഃഖിതനാണ്. ഞങ്ങളെല്ലാം പട്ടികയില്‍ നിന്ന് പുറത്തായതില്‍ ശരിയായ അന്വേഷണം നടക്കണം'' മുഹമ്മദ് ഹഖ് വ്യക്തമാക്കി.
1986 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയാണ് മുഹമ്മദ് എ ഹഖ് സൈന്യത്തില്‍ സേവനമനുഷ്ടിച്ചത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായിരുന്നു അദ്ദേഹം. തന്നെയും കുടുംബത്തെയും സര്‍ക്കാര്‍ കൈവിടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























