ദേശീയ പരൗത്വ രജിസ്റ്റര്‍: അസമില്‍ തൃണമുല്‍ സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് പാര്‍ട്ടി

മോഡിയുടെ ഉദ്ദേശ്യം വര്‍ഗീയ കലാപമെന്ന് തൃണമൂല്‍. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ എത്തിയ തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സില്‍ചാര്‍ എയര്‍പോര്‍ട്ടിലാണ് സംഘത്തെ തടഞ്ഞത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി തൃണമുല്‍ കോണ്‍ഗ്രസിന്റെ എട്ടംഗ സംഘമാണ് അസമില്‍ എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഘത്തെ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ തടയുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കച്ചാര്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.അസം പോലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. തൃണമുല്‍ സംഘത്തെ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അടുത്ത വിമാനത്തില്‍ ഇവരെ തിരിച്ചയക്കുമെന്നും അസം ഗവണ്‍മെന്റ് വ്യക്തമാക്കി. എം.പിമാരായ സുഖേന്ദു ശേഖര്‍ റായ്, കക്കോലി ഘോഷ് ദസ്റ്റിദര്‍, രത്‌ന ഡേ നാഗ്, നഡിമുള്‍ ഹഖ്, അര്‍പിത ഘോഷ്, പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം എം.എല്‍.എ മോഹുവ മോയിത്ര എന്നിവരാണ് തൃണമുല്‍ സംഘത്തിലുള്ളത്. ദേശീയ പൗരത്വ രജിസ്റ്റര്‍ മുഖേന നാല്‍പ്പത് ലക്ഷത്തോളം പേരെ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് തൃണമുല്‍ സംഘം അസമിലെത്തിയത്.
https://www.facebook.com/Malayalivartha

























