വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497 ാം വകുപ്പ് പ്രഥമദൃഷ്ട്യാ തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സുപ്രീംകോടതി

വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497 ാം വകുപ്പ് പ്രഥമദൃഷ്ട്യാ തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സുപ്രീംകോടതി
വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497 ാം വകുപ്പ് പ്രഥമദൃഷ്ട്യാ തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സുപ്രീംകോടതി . ഈ വകുപ്പ് പുരാതനമാണ്. സ്ത്രീക്ക് അനുകൂലമാണ് നിയമമെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഇതില്‍ സ്ത്രീവിരുദ്ധതയുമുണ്ട്. ഭര്‍ത്താവിന്റെ സമ്മതത്തോടെ പരപുരുഷ ബന്ധമാകുന്നതില്‍ തെറ്റില്ലെന്ന് പറയുന്നത് സ്ത്രീയെ മറ്റുള്ളവരുടെ ആഗ്രഹത്തിന് കീഴിലാക്കലാണ്. അത് ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഭാഗമല്ല. കോടതി നിരീക്ഷിച്ചു.
പരസ്പരസമ്മതത്തോടെയുള്ള വിവാഹേതര ബന്ധം എണ്‍പതോളം രാജ്യങ്ങളില്‍ കുറ്റകരമല്ലെന്നും ഇന്ത്യയിലും ഈ വകുപ്പ് റദ്ദാക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി അഡ്വ.കാളീശ്വരം രാജ് വാദിച്ചു. ഇത് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 497ാം വകുപ്പ് വിവാഹത്തിന്റെ പവിത്ര നിലനിറുത്താനുള്ളതാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ബെഞ്ച് എതിര്‍ത്തു. ഈ വകുപ്പ് പ്രകാരം ഭര്‍ത്താവിന്റെ സമ്മതത്തോടെയുള്ള ബന്ധമാണെങ്കില്‍ അത് കുറ്റകരമല്ലെന്ന കാര്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അത്തരം ബന്ധം അനുവദിക്കുന്ന വകുപ്പ് ഭാര്യയെ ജംഗമവസ്തുവായാണ് കാണുന്നതെന്നും ഇത് ലിംഗവിവേചനമാണെന്നും ഇന്ദുമല്‍ഹോത്ര പറഞ്ഞു.
ആ സമ്മതം ഇന്ത്യന്‍ ചിന്തകളുടെ ഭാഗമല്ലെന്നും അംഗീകരിക്കാനുമാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു. ഒരേ പ്രവൃത്തിക്ക് ഒരാളെ ഇരയും മറ്റൊരാളെ കുറ്റക്കാരനുമാക്കുന്നതില്‍ ഒരു യുക്തിയുമില്ല. ഏക ന്യായീകരണം വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടണമന്നതാണ്. അതിന്റെ നിലനില്‍പ്പ് ഒരേ ഉത്തരവാദിത്വമുള്ള രണ്ടു തൂണുകളിലാണ്.
ഒരാളെ മാത്രം സംരക്ഷിക്കുന്നത് നീതികരിക്കാനാവില്ല. ചീഫ്ജസ്റ്റിസ് പറഞ്ഞു. മെക്കാളെ തന്നെ വിവാഹേതര ബന്ധം കുറ്റകരമാക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍ വ്യക്തമാക്കി. വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ജോസഫ് ഷൈനാണ് ഹര്‍ജി നല്‍കിയത്.
വിവാഹിതയുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തില്‍ അവരുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്നതാണ് നിയമം. അഞ്ചുവര്‍ഷം വരെയുള്ള തടവോ, പിഴ ശിക്ഷയോ, രണ്ടുകൂടിയോ ലഭിക്കാം.
https://www.facebook.com/Malayalivartha

























