കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കൊളീജിയത്തിന് മുന്നില്‍ മുട്ടുമടക്കി; കെ.എം ജോസഫ് സുപ്രീംകോടതി ജസ്റ്റിസായേക്കും

ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നിയമനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു!. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഉടന്‍ സുപ്രീം കോടതി ജഡ്ഡിമാരാകും.
നേരത്തെ, കെഎം ജോസഫിനെ നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി അയച്ചത് വിവാദമായിരുന്നു. കെഎം ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ മറ്റ് കോടതികളിലുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്റെ അന്നത്തെ വിശദീകരണം. കെ.എം ജോസഫിന്റെ നിയമനം വൈകുന്നത് സുപ്രീംകോടതിയിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് തിരുത്തിയ കേന്ദ്രം മൂവരുടെയും പേര് ഉടന്‍ തന്നെ രാഷ്ട്രപതിഭവന് കൈമാറും.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ആവശ്യപ്പെട്ട് കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് ശരണ്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നേരത്തേ കെ എം ജോസഫിന്റെ പേരും കൊളീജിയം നല്‍കിയത്. എന്നാല്‍ ജോസഫിന്റെ പേര് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തതോടെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അയഞ്ഞിരിക്കുന്നത്.
സര്‍ക്കാര്‍ തള്ളിയാലും കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ ആ പേര് കൊളീജിയം അംഗീകരിക്കണമെന്നതാണ് നിയമം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍െ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയതാണ് ജസ്റ്റീസ് ജോസഫിനോട് ബിജെപിയ്ക്ക് എതിര്‍പ്പിന് കാരണമായത്. കഴിഞ്ഞ ജനുവരി 10 നായിരുന്നു മൂന്ന് ജഡ്ജിമാരെയും സുപ്രീംകോടതിയില്‍ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയില്‍ നിയമനം പിന്നീട് താമസിപ്പിച്ചതിനെ തുടര്‍ന്ന് വ്യാപകമായ പരാതി ഉയര്‍ന്നതോടെ ഇന്ദു മല്‍ഹോത്രയെ മാത്രം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























