രാജ്യത്തെ എല്ലാ കോടതികളിലും മാനേജര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി

രാജ്യത്തെ എല്ലാ കോടതികളിലും എം.ബി.എ. ബിരുദമുള്ളവരെ കോടതി മാനേജര്‍മാരായി നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. രാജ്യത്തെ കോടതികളുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖന്‍വിക്കാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശിച്ച കോടതി രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ കോടതികള്‍ 'വെന്റിലേറ്ററി'ലാണെന്നും അഭിപ്രായപ്പെട്ടു. ജില്ലാ, സെഷന്‍സ് ജഡ്ജിമാരെ സഹായിക്കുന്നതിന് എം.ബി.എ. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയാണ് തസ്തികകള്‍ സൃഷ്ടിക്കേണ്ടത്.
കോടതി ഭരണനിര്‍വഹണത്തില്‍ ഇവരുടെ സഹായം ലഭിക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ക്കുവേണ്ടി കൂടുതല്‍ സമയം നീക്കിവെക്കാനാവും. അത് കോടതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മാനേജര്‍മാര്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ന്യൂനതകള്‍ കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ അതത് ജഡ്ജിമാര്‍ക്ക് സമര്‍പ്പിക്കുകയും വേണം. കോര്‍ട്ട് മാനേജര്‍മാരുടെ ഇപ്പോഴുള്ള തസ്തികകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്ഥിരപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























