ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയയെ കൂട്ടമാനഭംഗത്തിനിരയാക്കി

കൊടുംക്രൂരത തന്നെ. മനുഷ്യന്‍ മൃഗമായാല്‍ കഷ്ടം തന്നെ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് സംഭവമുണ്ടായത്. 20കാരിയായ യുവതിയും ഭര്‍ത്താവും പുറത്ത് പോയപ്പോഴായിരുന്നു പീഡനത്തിനിരയായത്. ഹോട്ടല്‍ ജോലിക്കാരനായ യുവാവ് ഭാര്യയ്‌ക്കൊപ്പം ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് വീട്ടില്‍ നിന്നും തിരിച്ചത്. പ്രതികളില്‍ ഒരാളായ മുകുന്ദ് മാനെ ഇവരെ ബന്ദപ്പെട്ട് ജോലി ഉണ്ടെന്ന് പറയുകയും ഇതിനായി 20000 രൂപ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ മുകുന്ദും സംഘവും ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.
യുവാവിന്റെ കൈകള്‍ കെട്ടി വാഹനത്തില്‍ പൂട്ടിയിട്ട സംഘം ഗര്‍ഭിണിയായ ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. താന്‍ എട്ട് മാസം ഗര്‍ഭിണിയാണ് വെറുതെ വിടണമെന്ന് കെഞ്ചിയെങ്കിലും സംഘം ചെവിക്കൊണ്ടില്ല. എട്ട് പേരടങ്ങുന്ന സംഘം യുവതിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയായി.
https://www.facebook.com/Malayalivartha

























