തെരഞ്ഞെടുപ്പിൽ യന്ത്രം വേണ്ട ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ 17 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു.
മമത ബാനര്‍ജി നടത്തിയ നീക്കത്തിലൂടെയാണ് പേപ്പര്‍ ബാലറ്റ് വിഷയത്തില്‍ 17 പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ കഴിഞ്ഞതെന്നാണ് സൂചന. ജനുവരി 19ന് കൊല്‍ക്കത്തയില്‍ നടത്തുന്ന റാലിയിലേക്ക് മമത ബാനര്‍ജി കഴിഞ്ഞ ദിവസം വിവിധ പാര്‍ട്ടികളുടെ നേതാക്കളെ നേരിട്ടുകണ്ട് ക്ഷണിച്ചിരുന്നു.
ഭരണ മുന്നണിയിൽ ബിജെപിക്കൊപ്പം നിൽക്കുന്ന ശിവസേനയെയും മമത ക്ഷണിച്ചതു ശ്രദ്ധേയമായി. കമ്മിഷനെ സമീപിക്കുന്ന കാര്യത്തിൽ ഐക്യ പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഒന്നിച്ചുനിൽക്കാൻ കക്ഷികളെല്ലാം സമ്മതം അറിയിച്ചുവെന്നും സംയുക്ത യോഗം അടുത്തയാഴ്ച ചേരുമെന്നും തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു.
ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണയും മമത അഭ്യര്‍ഥിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്ന ആവശ്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും നേരത്തെ ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























