അസം പൗരത്വ പട്ടിക വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

അസം പൗരത്വ പട്ടിക വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് രാജ്‌നാഥ് സിങ് സര്‍ക്കാറിനെ പ്രതിരോധിച്ച് രംഗത്തെത്തിയത്. പൗരത്വ പ്രശ്‌നത്തില്‍ ആര്‍ക്കെതിരെയും ബലപ്രയോഗം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മനപ്പൂര്‍വം ഭയത്തിന്‍േറതായ അന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും രാജ്‌നാഥ് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് അസമില്‍ പൗരത്വ പട്ടിക തയാറാക്കിയത്. ഇപ്പോഴുള്ള കരട് പട്ടിക അന്തിമമല്ല. പട്ടിക സംബന്ധിച്ച് ആര്‍ക്കും അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. പുര്‍ണമായും സുതാര്യമായ രീതിയിലാണ് പൗരത്വ പട്ടിക തയാറാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. 2005 ല്‍ മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























