നഴ്‌സറി കുട്ടികൾക്ക് കൊടുക്കാൻ തയ്യാറാക്കിവച്ചിരുന്ന പരിപ്പ്കറി പാത്രത്തിൽ വീണ് കുരുന്നിന് ദാരുണാന്ത്യം

പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. അങ്കണവാടി വിദ്യാര്‍ത്ഥിയായ സുഹാസിനി ബൈഗയാണ് കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന കറിയില്‍ വീണ് മരിച്ചത്. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. ആശുപത്രിയിലെത്തിച്ച സുഹാസിനി ബൈഗ ചികിത്സയിലിരിക്കെ മരിച്ചു.
അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയിരുന്നുവെന്നും കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആശുപത്രിയിൽ ; നാലു ദിവസം ചികിത്സയിൽ കഴിയവെ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് കുട്ടിയെ മികച്ച ചികിത്സയ്ക്കായി ജബൽ പ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് കുട്ടി മരിച്ചു.
https://www.facebook.com/Malayalivartha

























