ഗുവാഹത്തി വിമാനത്താവള ടെര്‍മിനലിനുള്ളിലേയ്ക്ക് മഴവെള്ള പ്രവാഹം

ആസാമിലെ ഗുവാഹത്തി വിമാനത്താവളത്തിലെ ടെര്‍മിനലിന്‍ ഉള്ളിലെ മേല്‍ക്കൂര തകര്‍ന്ന് മഴവെള്ളം അകത്തേക്കു വീഴുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തെ മേല്‍ക്കൂരയാണ് കേടുവന്നത്.
അതിശക്തമായി വെള്ളം അകത്തേക്കു വീണതിനെതുടര്‍ന്ന് ടെര്‍മിനലിന്‍ ഉള്ളില്‍ ഉണ്ടായിരുന്ന യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മഴവെള്ളം അകത്തേക്കു പ്രവേശിച്ചുവെങ്കിലും ടെര്‍മിനലിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ക്കൊന്നും കേടുപാടു സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























