വിവാഹമോചനം നല്‍കിയതിന് പിന്നാലെ വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിസംഘം കുത്തിക്കൊലപ്പെടുത്തി; സംഭവത്തില്‍ ദുരൂഹകതയുണ്ടെന്ന് പൊലീസ്

വിവാഹമോചനം നല്‍കിയതിന് പിന്നാലെ വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിസംഘം കുത്തിക്കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. സ്വാകാര്യ ന്യൂസ് ചാനലായ ആനന്ദ് ടിവിയുടെ കറസ്‌പോണ്ടന്റായ സുബര്‍ണ നോഡിയാണ് ആക്രമിസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് സുബര്‍ണയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ബംഗ്ലാദേശ് ദിനപത്രം ഡെയ്ലി ജൊഗോരൊതോയ്ക്ക് വേണ്ടിയും ഇവര്‍ ജോലി ചെയ്തിരുന്നു. പബ്ന ജില്ലയിലെ രാധാനഗറിലണ് സുബര്‍ണ താമസിച്ചിരുന്നത്. ഭര്‍ത്താവില്‍ നിന്നും വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം ഒന്‍പത് വയസുകാരിയായ മകള്‍ക്കൊപ്പം ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചുവന്നത്.
ചൊവ്വാഴ്ച രാത്രി 10.45ന് ബൈക്കില്‍ അക്രമികള്‍ എത്തി സുബര്‍ണയുടെ വീടിന്റെ കോളിങ് ബല്‍ അടിച്ചു. വാതില്‍ തുറന്നതോടെ അക്രമികള്‍ വീടിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹകതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























