കേടായ പൊലീസ് വാഹനം ശരിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണം; നാലു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ക്ക് വേണ്ടി പ്രദേശത്ത് തെരച്ചില്‍

ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള അരഹമ എന്ന് സഥലത്ത് വച്ചുണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. കേടായ പൊലീസ് വാഹനം ശരിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.
ഇവര്‍ പൊലീസ് വാഹനത്തിന് നേരെയും ഉദ്യോഗസ്ഥര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരരെ പിടികൂടാന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട തീവ്രവാദികള്‍ക്ക് വേണ്ടി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























