വിദഗ്ധ ചികില്‍സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും അമേരിക്കയിലേക്ക്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹം ബുധനാഴ്ച വൈകി ട്ടാണ് യുഎസിലേക്ക് പുറപ്പെട്ടത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരീക്കരുടെ ആരോഗ്യനിലയില്‍ വ്യത്യാസം ഉണ്ടായതിനെ തു ടര്‍ന്നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി തിരിച്ചത്. ഒരാഴ്ചയ്ക്കു ശേഷം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്കറുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് ഗോവ സ്പീക്കര്‍ പ്രമോദ് സാവന്ത് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശ ങ്കപ്പെടേണ്ട സാഹചര്യമില്ല. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സാവന്ത് അറിയിച്ചു.
അറുപത്തിരണ്ടുകാരനായ പരീക്കര്‍ ഈ വര്‍ഷമാദ്യം മൂന്നു മാസം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് ആദ്യം പരിശോധനകള്‍ക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയിരുന്നു.
https://www.facebook.com/Malayalivartha

























