ഛത്തീസ്ഗഡില്‍ പോലീസില്‍ കീഴടങ്ങിയ നക്‌സല്‍ പ്രവര്‍ത്തകനെ മറ്റു നക്‌സലുകള്‍ വെടിവെച്ചു കൊന്നു

ഛത്തീസ്ഗഡില്‍ പൊലീസില്‍ കീഴടങ്ങിലെ നക്‌സല്‍ പ്രവര്‍ത്തകനെ മറ്റു നക്‌സലുകള്‍ വെടിവെച്ചു കൊന്നു. ദന്തെവാഡ ജില്ലയിലെ ചോല്‍നര്‍ മേഖലയിലാണ് സംഭവമുണ്ടായത്.
55കാരനായ പോഡിയ വാദെ എന്ന നക്‌സല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊഡിയ പൊലീസില്‍ കീഴടങ്ങിയത്. 25 വര്‍ഷത്തോളം നക്‌സല്‍ പ്രവര്‍ത്തകനായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലില്‍ ചോല്‍നാറിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ പോഡിയയായിരുന്നു. ആ സ്‌ഫോടനത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിരവിധ കേസുകളില്‍ പിടികിട്ടപ്പുള്ളി പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് പോഡിയ.
കീഴടങ്ങിയ പോഡിയയോട് നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ അയാള്‍ അനുസരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. നാട്ടിലെത്തിയ ശേഷമാണ് പോഡിയയെ നക്‌സലുകള്‍ കൊന്നത്.
"
https://www.facebook.com/Malayalivartha

























