പോലീസുകാരുടെ മക്കൾ തമ്മിലുള്ള കുട്ടിപ്രേമം അതിരുവിട്ടു... ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം; ദൃശ്യങ്ങൾ പകർത്തി ഹോട്ടല്‍ മുറികളിലും ഗസ്റ്റ് ഹൗസുകളിലും വിളിച്ചുവരുത്തി ക്രൂരമായ പീഡനം ആവർത്തിച്ചു; പെൺകുട്ടിക്കുണ്ടായ ആ രോഗം പതിനേഴുകാരന് എല്ലാം തുറന്ന് പറയേണ്ടി വന്നു...

പോലീസുകാരുടെ മക്കൾ തമ്മിലുള്ള കുട്ടിപ്രേമം അതിരുവിട്ടു. പതിനാറുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. പ്രതിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. പീഡനകാര്യം പ്രതി തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി പ്രതിയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് പ്രതി പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു.
ആറ് മാസം മുമ്പ് ഒരു ദിവസം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച പ്രതി, ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങളും പ്രതി ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിരയാക്കി. സഹകരിച്ചില്ലെങ്കില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഹോട്ടല്‍ മുറികളിലും ഗസ്റ്റ് ഹൗസുകളിലും വിളിച്ചുവരുത്തിയായിരുന്നു പീഡങ്ങള്‍. ഇതോടെ വിഷാദത്തിനടിമയായ പെണ്‍കുട്ടി ഫോണിലൂടെ പ്രതിയോട് സംസാരിക്കാതായി. തിങ്കളാഴ്ച തനിക്കൊപ്പം വരണമെന്ന പ്രതിയുടെ ആവശ്യം പെണ്‍കുട്ടി തള്ളിക്കളഞ്ഞതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് കണ്ടുവന്ന പിതാവാണ് പ്രതിയെ കൈയോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























