ഇന്ത്യ ഫ്രാന്‍സ് റഫാല്‍ പോര്‍ വിമാന ഇടപാട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

ഇന്ത്യ ഫ്രാന്‍സ് റഫാല്‍ പോര്‍ വിമാന ഇടപാട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. വിവാദ ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്ച വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മശ്രാ, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചത്.
അടിയന്തര പ്രാധാന്യമുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി അടുത്ത ആഴ്ച തന്നെ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.യുദ്ധവിമാന ഇടപാടില്‍ നിരവധി ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. റഫാല്‍ കരാറില്‍ വന്‍ അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
യു.പി.എ ഭരണകാലത്ത് ഒപ്പുവെച്ച കരാറിനേക്കാള്‍ വന്‍തുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇടപാടിനായി നല്‍കുന്നതെന്നും സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























