മോഹൻലാൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ആയി ; ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രോളുകളിലൂടെ നിരന്തരം വിമര്‍ശിക്കുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ ; തേടിയെത്തിയത് 20 വർഷം പഴക്കമുള്ള കേസ്

കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ആണ് അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന 20 വര്‍ഷം പഴക്കമുള്ള കേസിൽ അറസ്റ്റിലായത്. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസിൽപെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമൊത്തുള്ള ചിത്രംമോദി ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് ട്രോളുമായി എത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നടത്തിയ സാങ്കല്‍പിക സംഭാഷണമായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോള്‍ ട്വീറ്റ്. മോഹന്‍ലാലിനെ പുകഴ്ത്തിയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ ട്വീറ്റ്. അതേ വാചകം തന്നെ സഞ്ജീവ് ഭട്ടും ട്വീറ്റിൽ ഉപയോഗിച്ചു എന്നാൽ അവസാനഭാഗത്ത് മാത്രം മോദിയുടെ വാക്കുകൾ തന്റേതായ രീതിയിൽ എഴുതി ചേർക്കുകയായിരുന്നു. മോഹൻലാലിനെ മോഹൻദാസ് കരംചന്ദ് ഗാന്ധിയായി മോഡി തെറ്റിദ്ധരിക്കുന്ന രീതിയിലായിരുന്നു ട്രോൾ.
ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രോളുകളിലൂടെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

https://www.facebook.com/Malayalivartha

























