41 കാരനായ എം.എൽ.എയെ വേണ്ട ! ; 23കാരി കാമുകനൊപ്പം ഒളിച്ചോടി ; പോണാൽ പോകട്ടും എന്ന് പറഞ്ഞ് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടാനൊരുങ്ങി എം.എൽ.എ

ചെന്നൈയിൽ എം.എൽ.എയുമായി കല്യാണമുറപ്പിച്ച പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. തമിഴ്നാട്ടിലെ ഭവാനിസാഗർ എം.എൽ.എയും 41 കാരനുമായ ഈശ്വരന്റെയും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയും 23കാരി ആർ.സന്ധ്യയുടേയും വിവാഹമാണ് സെപ്തംബർ 12ന് നടക്കാനിരിക്കവേ വധു ഒളിച്ചോടിയത്.
ശനിയാഴ്ച്ച സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ സന്ധ്യയെ കാണാതാവുകയായിരുന്നു. സഹോദരിയുടെ വീട്ടിൽ എത്താതായതോടെ സന്ധ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സന്ധ്യയുടെ അമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് തിരുപ്പൂർ സ്വദേശിയായ യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിതാണെന്ന് കണ്ടെത്തി.
ഈ റോഡിലുള്ള ബെന്നാരി അമ്മൻ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനുള്ള പൂർണ സജീകരണങ്ങളും തയ്യാറായിരിക്കെയാണ് പ്രതിശ്രുത വധു ഒളിച്ചോടിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ഉൾപ്പെടെ മന്ത്രിമാരും എം.എൽ.എമാരുമെല്ലാം വിവാഹത്തിനെത്താനിരുന്നതിനിടയിലാണ് പ്രതിശ്രുത വധുവിന്റെ ഒളിച്ചോടൽ.
അതേസമയം നിശ്ചയിച്ച മുഹൂർത്തത്തിൽ മറ്റൊരു യുവതിയുമായി എം.എൽ.എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























