Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷക കടലായി ഡെല്‍ഹി; സര്‍ക്കാരിന് കര്‍ഷകരുടെ താക്കീത്: കൂറ്റന്‍ റാലിയില്‍ പങ്കെടുത്തത് മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍: മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ഇരമ്പി

06 SEPTEMBER 2018 09:48 AM IST
മലയാളി വാര്‍ത്ത

മോദി കര്‍ഷകര്‍ക്കെതിരെന്ന് മുദ്രവാക്യം വിളി. കര്‍ഷകരെ കൊല്ലാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തൊഴിലാളികള്‍. കര്‍ഷകരുടെ പ്രതിഷേധക്കടലായി ഡെല്‍ഹി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്കുക തുടങ്ങിയ 15ഓളം ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍ കര്‍ഷക തൊഴിലാളികളുടെ പടുകൂറ്റന്‍ റാലി. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടന്ന കിസാന്‍ മസ്ദൂര്‍ റാലിയില്‍ ഒരു ലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ദ നയങ്ങള്‍ക്കെതിരെയായിരുന്നു റാലി.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ തൊഴിലാളികളും കര്‍ഷകരും ഒന്നിച്ച് നടത്തിയ ഈ റാലി ഐതിഹാസികമാണെന്നും വിജയകരമായെന്നും സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ വ്യക്തമാക്കി. മോദിയുടെ അച്ഛേ ദിന്‍ കൊണ്ട് പ്രയോജനം ലഭിച്ചത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കാണെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അത് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എസ് തിരുനവക്കരസു അഭിപ്രായപ്പെട്ടു. 
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള റാലിയില്‍ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധമിരമ്പി. സിഐടിയു, കിസാന്‍ സഭ, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തുന്നത്. കര്‍ഷിക കടങ്ങള്‍ എഴുതി തളളുക, ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില നിശ്ചയിക്കുക, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതി നിര്‍ത്തിവെക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്് നടത്തിയത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും ഇന്നത്തെ റാലിക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends