അപകീര്‍ത്തി കേസ്: വിജയകാന്ത് കോടതിയില്‍ കീഴടങ്ങി

മുന്‍ തമിഴ് ചലച്ചിത്ര നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് കോടതിയില്‍ കീഴടങ്ങി. അപകീര്‍ത്തി കേസില്‍ തിരുനെല്‍വേലി കോടതി ഇന്നലെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ വിജയകാന്തിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജയലളിതയ്ക്കെതിരെ ഒരു പൊതുയോഗത്തില്‍ വിജയകാന്ത് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണു കേസ്. ജൂണ്‍ അഞ്ചിനു മുന്‍പായി വിജയ്കാന്തിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.
https://www.facebook.com/Malayalivartha